#അരയംപറമ്പിൽ അരയം പറമ്പിൽ | ഈഴവ or തിയ്യ സമുദായത്തിൽ പെട്ട അതിപുരാതന തറവാട് | ആസ്ഥാനം: തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്ത് വലപ്പാട് പഴയ ബ്രിട്ടീഷ് മലബാറിൽപ്പെട്ട ചാവക്കാട് താലൂക്കിലെ (ഇന്നത്തെ തൃശൂർ ജില്ല ) അതിപ്രശസ്തമായ ഒരു തീയ്യ കുടുംബംമാണ് അരയംപറമ്പിൽ തറവാട് അരയംപറമ്പിൽ തറവാടിന്റെ ചരിത്രം മലബാർ തീയ്യ ചരിത്രത്തിലെ സുവർണ ഏടുകളിൽ ഒന്നാണ് . വളരെ പുരാതനവും നിരവധി അംഗങ്ങളും ഉള്ള ഈ കുടുംബം സൗന്ദര്യം ,ഉന്നതവിദ്യാഭ്യാസം ,ലക്ഷ്മീകടാക്ഷം ,സമൂഹത്തിലെ ആദരണീയ സ്ഥാനമാനങ്ങൾ എന്നിവ കൊണ്ട് പുരാതനകാലം മുതലേ അനുഗ്രഹീതമായ ഒരു തീയ്യ കുടുംബമാണ്. ഈ പ്രദേശത്തെ മാറ്റ് ഈഴവരിൽ നിന്നും വിഭിന്നമായി സൈനീക സേവനമായിരുന്നു അരയംപറമ്പിൽ കുടുംബത്തിന് കുല തൊഴിൽ. പലരും ദേശ സ്നേഹികളായ വീര യോദ്ധാക്കളായിരുന്നു. കോഴിക്കോട്ടെയും ,കണ്ണൂരെയും ,മലപ്പുറത്തെയും ,തൃശ്ശൂരിലെയും പ്രശസ്തമായ പല തീയ്യ കുടുംബങ്ങളുമായും രക്തബന്ധവും വൈവാഹിക ബന്ധവുമുള്ള കുടുംബമാണ് അരയംപറമ്പിൽ തറവാട്ടു കാർ സാമൂതിരിമാരിൽ നിന്നും തണ്ടയാൻ സ്ഥാനം ലഭിച്ചിട്ടുള്ള ചുരുക്കം ചില തീയ്യ തറവാടുകളിൽ ഒന്നാണ് അരയംപറമ്പിൽ തറവാട് പല ...
ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു. സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്ന് മതേതരത്വ വാദികൾ ആവശ്യപ്പെടുന്നത്.
[#ഉത്രാളിക്കാവ് ] ➖➖➖➖➖➖➖➖ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. #ഐതിഹ്യം. കേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളുടേയും ഉൽപ്പത്തിയായി പറഞ്ഞുകേൾക്കുന്ന കഥകൾക്കു സമാനമാണു് രുധിരമഹാകാളികാവു ക്ഷേത്രത്തിന്റേതും. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ. അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽനിന്നും ഭൂമിയിൽ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണു് രുധിരമഹാകാളി എന്നത്രേ സ്ഥലവാസികൾ കേട്ടറിയുന്ന ഐതിഹ്യം. പിൽക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ വിഗ്രഹശിലയിൽ പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു ചെറുമി അരിവാളിനു മൂർച്ചകൂട്ടുന്നതിനിടയിൽ അതിൽ നിന്നും രക്തം വരുന്നതായി കണ്ടു, പ്രശ്നം വച്ചു നോക്കിയവർക്ക് ശിലയിലെ ദേവീസാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടർന്നു് യഥാചാരവിധിക...
Comments
Post a Comment