അതിസുന്ദരമായ വാഴാനി ഡാമിന്റെ ദൃശ്യങ്ങൾ



വടക്കാഞ്ചേരി ഓട്ടുപാറ സ്റ്റാൻഡിൽ നിന്നും കിഴക്കോട്ടുള്ള വഴി പിടിച്ചാ 12 കിലോമീറ്ററിനപ്പുറം കാണുന്ന മനോഹരദേശമാണു വാഴാനി. അൻപതുകളുടെ തുടക്കത്തിൽ അവിടെ കളിമണ്ണു കൊണ്ട് ഒരു ഡാം പണിതു അന്നത്തെ സർക്കാർ അതാണു നാമിന്നു കാണുന്ന വാഴാനിഡാം. ഒരു യൂറോപ്യൻ ലുക്കുള്ള, ശുദ്ധവായു ലഭിക്കുന്ന, പരിസര മലിനീകരണം കുറഞ്ഞ സ്ഥലം. പണ്ട് പ്രേമിക്കാൻ മനസ്സും ധൈര്യവുമുള്ളവർ ചേക്കേറിയിരുന്ന, വാറ്റടിക്കാർ ഇഴഞ്ഞിരുന്ന(കള്ളവാറ്റിനു പേരുകേട്ടിരുന്ന അന്തിക്കാട് റേഞ്ചിലാണു സംഭവം)  ശിവമൂലിക്കാർ പറന്ന് നടന്നിരുന്ന സ്വർഗ്ഗം. ഇന്നവി വിടം വേലി കെട്ടി ടിക്കറ്റ് വെച്ച് മോടി കൂട്ടിറ്റയിരിക്കുന്നു, അനേകം കുടുംബങ്ങൾ ഒറ്റക്കും കൂട്ടായും പിക്നിക്കിനു വരുന്നു, ഡാമിനു മറുകരയിൽ ആദിദ്രാവിഡ സെറ്റില്മെന്റുകളുണ്ട്. ഇറങ്ങി നിന്താൻ തോന്നും പക്ഷെ വളരെ അപകടം പിടിച്ച ഒരു പണിയാണത്, ഞാൻ പോയ നാളിലും അടിച്ച് കിണ്ടിയായി നീന്തിയ ഒരുത്തൻ കാഞ്ഞു.

പ്രകൃതിസ്നേഹികൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഇവിടത്തിൽ ചാരനിറത്തിലുള്ള വേഴാമ്പലുകളെ  കാണാം, തത്തകളും കൊച്ചു പക്ഷികളും കിഴക്കൻ യൂറോപ്പിൽ കാണപ്പെടുന്ന വമ്പൻ കൊറ്റികളും ഇവിടുല്ലസിക്കുന്നു കൂടെ പറക്കും മലബാർ അണ്ണാനും. സസ്യലതാധികളുടെ കളർ കോമ്പിനേഷൻ അപാരം. എ വെരി നൈസ് പ്ലേസ് ടുബി വിത് യുർ ലവ്ഡ് വൺസ്.

Comments

Popular posts from this blog

രൂക്ഷമായ കാട്ടാന ശല്യം; മലയോര കാർഷിക പ്രദേശമായ വടക്കാഞ്ചേരി മേഖലയിലെ റമ്പർ കർഷകർ പ്രതിസന്ധിയിൽ .

99 ലെ വെള്ള പൊക്കം

ഉത്രാളിക്കാവ്