ട്രാക്ക് തെറ്റുന്ന കൊച്ചി മെട്രോ

ട്രാക്ക് തെറ്റുന്ന മെട്രോ
കലൂരിൽ നിന്നും ആലുവയിലേക്കു ബസ് ചാർജ് പതിനഞ്ചു രൂപ . കലൂരിൽ നിന്നും ആലുവയിലേക്കു മെട്രോക്ക് അമ്പത് രൂപയാണ് . ഇന്നലെ വൈകുന്നേരം ആലുവയിലേക്കു ബസ് കാത്തു നിൽക്കുന്നവർ ധാരാളം. അതും മെട്രോ സ്റ്റേഷന്റെ താഴെ. അതെ സമയം ഒഴിഞ്ഞ ബോഗികളുമായി മെട്രോ ഓടിക്കൊണ്ടിരിക്കുന്നു. ഒപ്പം യാത്ര  ചെയ്ത ആലുവക്കാരനുമായി സംസാരിച്ചു. സർക്കാർ പൈസ കുറച്ചാൽ ആളുകൾ കൂടുതൽ മെട്രോ ഉപയോഗപ്പെടുത്തും. ഓരോ സ്റ്റേഷനിൽ നിർത്തിയപ്പോഴും ആളുകളുടെ എണ്ണം വളരെ കുറവ്. അതെ സമയം ബസുകൾ നിറഞ്ഞു പോകുന്നു.
മറ്റോരു വലിയ കാര്യം ഇവിടെ ഊബർ ടാക്സികൾ വിരൽത്തുമ്പിൽ ബുക്ക്‌ ചെയ്താൽ 5മിനിറ്റിനകം നമ്മൾ നിൽക്കുന്ന സ്‌ഥലത്തെത്തും മെട്രൊയേ വച്ചു നോക്കിയാൽ വളരേ തുച്ഛം (5പേർ ഒരു ഊബറിൽ
പൊയാൽ 85രൂപാ അതേ സ്‌ഥലത്തേക്ക്‌ മെട്രൊയിൽ പോയാൽ ഈ 5പെർക്കൂടെ 250രൂപയാകും) റോഡിലെ ഡ്രാഫിക് ബ്ളോക്ക് ഓർക്കുമ്പോൾ ആളുകൾ മെട്രൊ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കും പക്ഷേ ഈ ഭീമമായ ചാർജ് അവരെ പിന്തിരിപ്പിക്കും അധികാരികൾ കണ്ണ് തുറക്കണമെന്ന് ആഗ്രഹിച്ചു കൊണ്ടും ,
വേണ്ടപ്പെട്ടവർ ഈ കാര്യം അധികാരികളെ ബോധ്യപ്പെടുത്തുമെന്നും  പ്രത്യാശിച്ചു കൊണ്ട്
സുമേഷ് അരയംപറമ്പിൽ

കൊച്ചി മെട്രോ രക്ഷപെടാൻ ഉള്ള മാർഗങ്ങൾ കമന്റ് ചെയ്യൂ


Comments

Popular posts from this blog

രൂക്ഷമായ കാട്ടാന ശല്യം; മലയോര കാർഷിക പ്രദേശമായ വടക്കാഞ്ചേരി മേഖലയിലെ റമ്പർ കർഷകർ പ്രതിസന്ധിയിൽ .

99 ലെ വെള്ള പൊക്കം

ഉത്രാളിക്കാവ്