Posts

Showing posts from June, 2018

Taste of Kerala

Image
തൃശ്ശിറിന്റെ രുചി വൈവിധ്യങ്ങൾ എന്ത് എന്നറിയാൻ വീഡിയോ കാണുക. ചാനലിന്റെ ലിങ്കിൽ ക്ലിക് ചെയ്തു സബ്സ്ക്രയ്ബ് ചെയ്യുക https://www.youtube.com/c/ThetimeTraveler

ശ്രീ വിഷ്ണുമായാ സർവസ്വം (ചാത്തൻ)

Image
വീഡിയോ കാണുക ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതീമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ ചാത്തനെ കണക്കാക്കപ്പെടുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ് ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്. ഐതിഹ്യം പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അ...

Irunilamkod Temple | ഇരുനിലംകോഡ് ക്ഷേത്രം

അതിസുന്ദരമായ വാഴാനി ഡാമിന്റെ ദൃശ്യങ്ങൾ

Image
വടക്കാഞ്ചേരി ഓട്ടുപാറ സ്റ്റാൻഡിൽ നിന്നും കിഴക്കോട്ടുള്ള വഴി പിടിച്ചാ 12 കിലോമീറ്ററിനപ്പുറം കാണുന്ന മനോഹരദേശമാണു വാഴാനി. അൻപതുകളുടെ തുടക്കത്തിൽ അവിടെ കളിമണ്ണു കൊണ്ട് ഒരു ഡാം പണിതു അന്നത്തെ സർക്കാർ അതാണു നാമിന്നു കാണുന്ന വാഴാനിഡാം. ഒരു യൂറോപ്യൻ ലുക്കുള്ള, ശുദ്ധവായു ലഭിക്കുന്ന, പരിസര മലിനീകരണം കുറഞ്ഞ സ്ഥലം. പണ്ട് പ്രേമിക്കാൻ മനസ്സും ധൈര്യവുമുള്ളവർ ചേക്കേറിയിരുന്ന, വാറ്റടിക്കാർ ഇഴഞ്ഞിരുന്ന(കള്ളവാറ്റിനു പേരുകേട്ടിരുന്ന അന്തിക്കാട് റേഞ്ചിലാണു സംഭവം)  ശിവമൂലിക്കാർ പറന്ന് നടന്നിരുന്ന സ്വർഗ്ഗം. ഇന്നവി വിടം വേലി കെട്ടി ടിക്കറ്റ് വെച്ച് മോടി കൂട്ടിറ്റയിരിക്കുന്നു, അനേകം കുടുംബങ്ങൾ ഒറ്റക്കും കൂട്ടായും പിക്നിക്കിനു വരുന്നു, ഡാമിനു മറുകരയിൽ ആദിദ്രാവിഡ സെറ്റില്മെന്റുകളുണ്ട്. ഇറങ്ങി നിന്താൻ തോന്നും പക്ഷെ വളരെ അപകടം പിടിച്ച ഒരു പണിയാണത്, ഞാൻ പോയ നാളിലും അടിച്ച് കിണ്ടിയായി നീന്തിയ ഒരുത്തൻ കാഞ്ഞു. പ്രകൃതിസ്നേഹികൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഇവിടത്തിൽ ചാരനിറത്തിലുള്ള വേഴാമ്പലുകളെ  കാണാം, തത്തകളും കൊച്ചു പക്ഷികളും കിഴക്കൻ യൂറോപ്പിൽ കാണപ്പെടുന്ന വമ്പൻ കൊറ്റികളും ഇവിടുല്ലസിക്കുന്നു കൂടെ ...

Panjal athirathram

Image
പാഞ്ഞാൾ അതിരാത്രം "അറിഞ്ഞുകൊണ്ട് അതിജീവിക്കുക" പ്രപഞ്ചമെന്ന സൃഷ്ടി പ്രക്രിയയുടെ സൂക്ഷ്മാക്ഷരങ്ങള് കൊണ്ടാണ് വേദങ്ങള് രചിക്കപ്പെട്ടിരിക്കുന്നത്. വേദങ്ങള് പ്രകൃതിയുടെ ശാസ്ത്രവും ധര്മ്മത്തിന്റെ ശ്രോതസ്സുമാണ്. അതിന്റെ പൊരുള് അറിഞ്ഞവന് മാത്രമേ "ഞാനും ഞാനല്ലാത്തതിന്റെയും" എന്ന വ്യത്യാസം ഇല്ലാതാവുന്നുള്ളൂ. ഈ സൂക്ഷ്മ മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിലേക്ക് ആവാഹിച്ചുണര്ത്തിയ അഗ്നിയില് അനുഷ്ട്ടാന നിഷ്ട്ടയോടുള്ള സമര്പ്പണം പ്രകൃതിയുടെ അദൃശ്യ ധമനികളെ ഊര്ജസ്വലമാക്കുമെന്ന് മഹര്ഷിമാര് കണ്ടെത്തി. അവരതിനെ യാഗമെന്ന് പേര് ചൊല്ലി. അതിരാത്രം ഏഴു വിധം സോമയാഗങ്ങളില് ഒന്നാണ്. ആചാരാനുഷ്ട്ടാനങ്ങള് കൊണ്ട് പുകള്കൊണ്ട ഭാരതത്തില് അതിരാത്രത്തിന് വേദിയോരുങ്ങിയത് നമ്മുടെ കേരളത്തിലെ, എന്റെ സ്വന്തം നാടായ തൃശ്ശിവപേരൂരിലാണ്. ഒരു മനുഷ്യായുസ്സില് വല്ലപ്പോഴും മാത്രമേ ഇത്തരമൊരു മഹായാഗത്തിന് സാക്ഷ്യം വഹിക്കാന് കഴിയുകയുള്ളൂ. 35 വര്ഷങ്ങള്ക്കു ശേഷം ഒരു അതിരാത്രം കൂടി അരങ്ങേറി, തൃശൂരിലെ, യാഗങ്ങളുടെ യജ്ഞ ഭൂമിയായ പാഞ്ഞാല് എന്ന ഗ്രാമത്തിലെ, ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം. (ഏപ്രില് 4 മുതല് 15 വരെ ) സ്വാര്ത്ഥ താല്...

ട്രാക്ക് തെറ്റുന്ന കൊച്ചി മെട്രോ

Image
ട്രാക്ക് തെറ്റുന്ന മെട്രോ കലൂരിൽ നിന്നും ആലുവയിലേക്കു ബസ് ചാർജ് പതിനഞ്ചു രൂപ . കലൂരിൽ നിന്നും ആലുവയിലേക്കു മെട്രോക്ക് അമ്പത് രൂപയാണ് . ഇന്നലെ വൈകുന്നേരം ആലുവയിലേക്കു ബസ് കാത്തു നിൽക്കുന്നവർ ധാരാളം. അതും മെട്രോ സ്റ്റേഷന്റെ താഴെ. അതെ സമയം ഒഴിഞ്ഞ ബോഗികളുമായി മെട്രോ ഓടിക്കൊണ്ടിരിക്കുന്നു. ഒപ്പം യാത്ര  ചെയ്ത ആലുവക്കാരനുമായി സംസാരിച്ചു. സർക്കാർ പൈസ കുറച്ചാൽ ആളുകൾ കൂടുതൽ മെട്രോ ഉപയോഗപ്പെടുത്തും. ഓരോ സ്റ്റേഷനിൽ നിർത്തിയപ്പോഴും ആളുകളുടെ എണ്ണം വളരെ കുറവ്. അതെ സമയം ബസുകൾ നിറഞ്ഞു പോകുന്നു. മറ്റോരു വലിയ കാര്യം ഇവിടെ ഊബർ ടാക്സികൾ വിരൽത്തുമ്പിൽ ബുക്ക്‌ ചെയ്താൽ 5മിനിറ്റിനകം നമ്മൾ നിൽക്കുന്ന സ്‌ഥലത്തെത്തും മെട്രൊയേ വച്ചു നോക്കിയാൽ വളരേ തുച്ഛം (5പേർ ഒരു ഊബറിൽ പൊയാൽ 85രൂപാ അതേ സ്‌ഥലത്തേക്ക്‌ മെട്രൊയിൽ പോയാൽ ഈ 5പെർക്കൂടെ 250രൂപയാകും) റോഡിലെ ഡ്രാഫിക് ബ്ളോക്ക് ഓർക്കുമ്പോൾ ആളുകൾ മെട്രൊ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കും പക്ഷേ ഈ ഭീമമായ ചാർജ് അവരെ പിന്തിരിപ്പിക്കും അധികാരികൾ കണ്ണ് തുറക്കണമെന്ന് ആഗ്രഹിച്ചു കൊണ്ടും , വേണ്ടപ്പെട്ടവർ ഈ കാര്യം അധികാരികളെ ബോധ്യപ്പെടുത്തുമെന്നും  പ്രത്യാശിച്ചു കൊണ്ട് സു...