ഒരു യുദ്ധം അനിവാര്യമോ?

#വിണ്ടുംഒരുഭീകരാക്രമണം .

ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള വീഡിയോ പുറത്ത് വന്നു കഴിഞ്ഞു .വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വർഗ്ഗത്തിലെ 72 so called ഹൂറികളേയും ,  മദ്യ പുഴകളേയും  സ്വപ്നം കണ്ടു സ്വയം ചാവാൻ ഒരുങ്ങി വരുന്ന ചാവേർ ഭീകരനെ അവൻ ലക്ഷ്യം കാണും മുൻപേ തടയാൻ നമ്മുക്ക് കഴിഞ്ഞില്ല എന്നത് നമ്മുടെ ഭാഗത്ത് വന്ന പിഴ തന്നെ. എന്നാൽ  ഇത് പോലെ ചാവാൻ ഇറങ്ങി തിരിച്ചവരെ കാശ്മിരിന്റെ ഭൂപ്രകൃതി കൂടി കണക്കിലെടുത്താൽ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .ഭൂപ്രകൃതി തുലോം വ്യത്യസ്ഥമാണ് .

നമ്മുക്ക് നഷ്ടപ്പെട്ടത് 40 - ൽ പരം സൈനികരേയാണ് .ഈ പ്രശ്നം സർക്കാർ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യും എന്ന പ്രതീക്ഷയിലാണ് നമ്മളേ പോലുള്ള സാധാരണ  ജനങ്ങൾ.

ഭരണാധികാരികളുടെ  governess പുറത്ത് വരേണ്ടത് ഇത് പോലുള്ള സന്ദർഭങ്ങളിലാണ്.

ആവേശത്തിന്റെ പുറത്ത് പലരും ആവശ്യപ്പെടുന്നത് പോലെ ശക്തമായ ഒരു തിരിച്ചടി ഈ അവസരത്തിൽ നൽകിയാൽ അത് ഒരു യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം. രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ അവസരത്തിൽ ജനങ്ങൾക്ക് മേൽ ഒരു യുദ്ധകെടുതി സർക്കാർ കെട്ടി വയ്ക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് കരുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ഹീറോ പരിവേഷം ഭരണാധികാരികൾക്ക് കിട്ടിയേക്കാം എന്നാൽ യുദ്ധം മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ജനങ്ങളിലേക്ക് എത്തിയാൽ അതിന്റെ പ്രയോജനം പ്രതിപക്ഷത്തിന് മാത്രമായിരിക്കും. ഇനി സമാധാന ചർച്ചയ്ക്കാണ് സർക്കാർ നിങ്ങുന്നത് എങ്കിൽ ഭരണാധികാരി വെറും നാടക നടൻ മത്രമാണെന്ന്  വിളിച്ച് പറയേണ്ടി വരും  സാധാരണക്കാരന് .ആ ഒറ്റ കാരണം മാത്രം മതി ഈ സർക്കാരും അതിനെ നയിക്കുന്നവരും നാമാവശേഷമാകാൻ . ഇതിന് രണ്ടിനും ഇടയിൽ നിന്ന് കൊണ്ടുള്ള ഇന്ത്യയുടെ മറുപടിയാണ്   ഏവരും ഉറ്റുനോക്കുന്നത്.

ഇതെല്ലാം മുൻകൂട്ടി കണ്ട് തന്നെയാകണം ഭീകരരും തങ്ങളുടെ ലക്ഷ്യം set ചെയ്തതും . ഇന്നത്തെ ഇന്ത്യയുടെ വളർച്ചയെ പ്രതിരോധിക്കേണ്ടത് അവരുടെയും ആവശ്യമാണല്ലോ. ഇനിയുള്ള ദിനങ്ങൾ   രാജ്യത്തിനും ഭരണാധികാരികൾക്കും  നിർണ്ണായകമാണ്. അത് പോലെ
രാജ്യത്തിനു അകത്തു നിന്ന് കൊണ്ട്   ഇന്ത്യാ വിരുദ്ധ ശക്തികളെ സഹായിക്കുന്നവരെ കണ്ടെത്തി അവരെ ഒറ്റപ്പെടുത്താൻ ജാതി മത രാഷട്രിയ വ്യത്യാസം മറന്ന് നമ്മളും ഒന്നിക്കേണ്ടിയിരിക്കുന്നു. അതാണ്‌  നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻമാർക്ക് നൽകാൻ കഴിയുന്ന യഥാർത്ഥ പ്രണാമം.

ജയ് ഹിന്ദ്.

Comments

Popular posts from this blog

രൂക്ഷമായ കാട്ടാന ശല്യം; മലയോര കാർഷിക പ്രദേശമായ വടക്കാഞ്ചേരി മേഖലയിലെ റമ്പർ കർഷകർ പ്രതിസന്ധിയിൽ .

99 ലെ വെള്ള പൊക്കം

ഉത്രാളിക്കാവ്