തണ്ടയാൻ

#തണ്ടയാൻ

തീയ്യസമുദായത്തിലെ ആചാരക്കാരായ
*◆● 'തണ്ടാൻ'●◆*

(തണ്ടയാൻ)
(സ്ഥാനപേര്)

തീയ്യസമുദായത്തിലെ പ്രമാണി ,അധികാരി, ന്യായാധിപൻ എന്നൊക്കെയാണ് തണ്ടാൻ അറിയപ്പെടുന്നത്.
സാമന്ത നാടുവാഴിസ്ഥാനം വരെയുള്ള തണ്ടാൻ തറവാടുകൾ കാണാം.

സമുദായത്തിലെ വിവാഹം മുതൽ മരണം വരെയുള്ള ചടങ്ങുകൾക്ക് നേതൃത്വം സ്ഥാനം വാഹിക്കാനുള്ള അധികാരം തറയിലെ തണ്ടാനാണ്.

സംസ്കൃതത്തിലെ ദണ്ഡനം എന്ന വാക്കിൽ നിന്നാണ് തണ്ടാൻ എന്ന പദം നിഷ്പന്നമായതെന്നും അഭിപ്രായമുണ്ട്.

വളകളും, കാതിൽ കടുക്കനും ,വെള്ളിപിടിയുള്ള കട്ടാരം, വെള്ളികെട്ടിയ സ്ഥാനക്കോൽ, ഓലക്കുട എന്നുവയാണ് അധികാരചിഹ്നങ്ങൾ.

_ചിറക്കൽ രാജാവിൽ നിന്നും 'കച്ചും ചുരികയും' വാങ്ങി ആചാരപ്പെടുന്ന തണ്ടാൻ സ്ഥാനമുള്ള തറവാടുകൾ ഇന്നും കാണാൻ സാധിക്കുന്നതാണ്.

_ പലതും ഇന്ന് ഇല്ലെങ്കിലും തെയ്യങ്ങളുടെ ഉരിയാട്ടത്തിൽ നിന്നും ഉരിതിരിഞ്ഞു വരുന്നത് കാണാം.

പണ്ട് വലിയ നായർ തറവാട്ടിലെ കാരണവർ മരിച്ചാൽ മൃതശരീരം ദഹിപ്പിക്കാൻ വേണ്ടിയുള്ള മരം മുറിക്കാൻ തണ്ടാന്റെ അനുവാദം തേടിയുള്ള ചടങ്ങുണ്ട്.
മരം മുറിക്കാൻ തണ്ടാൻ അനുവാദം നൽകണം.

കഴിഞ്ഞ 50 വർഷം മുമ്പ് വരെ കോഴിക്കോട് ഈ ആചാരം നിലവിൽ ഉണ്ടായിരുന്നു.

_Thurson 17th Centuaryയിൽ എഴുതിയ Castes and tribes of southern India യിൽ തണ്ടാന് escorts പോകാൻ 2 നായർ പടയാളികളേയും രാജാവ് വിട്ടുകൊടുക്കാൻ നിർബന്ധിതരാണെന്നും പറയുന്നു
._
ഇതൊക്കെയായിരുന്നു ഒരുക്കാലത്ത് (Upto I7ട ; upto12s - ചേകവരുടെ കാലം) മലബാറിലെ ജാതി വ്യവസ്ഥയും പ്രതാപവും... ,

_കോട്ടവാതുക്കൽ തണ്ടാൻ , ഒളവറ തണ്ടാൻ, ഏരുവാട്ടി തണ്ടാൻ, കാരിയത്ത് മൂത്ത തണ്ടാൻ, രാമവില്ല്യത്ത് തണ്ടാൻ(തൃക്കരിപ
്പൂർ), മടിയൻ തണ്ടാൻ , മേൽപ്പുറത്ത് തണ്ടാൻ, കരിങ്ങാട്ട് തണ്ടാൻ, പെരുമുടി തണ്ടാൻ, വയലിൽ തണ്ടാൻ, കീഴൂർ തണ്ടാൻ, തൃക്കണ്ണ്യാൽ തണ്ടാൻ പെരുമനപ്പുറത്ത് തണ്ടാൻ,പട്ട്വത്ത് തണ്ടാൻ , വണ്ണാത്തിക്കണ്ട
ി തണ്ടാൻ ,വാക്കോട്ടു തണ്ടാൻ, കല്ലിങ്കീൽ തണ്ടാൻ, പുന്നക്കീൽ തണ്ടാൻ, ആമേരി തണ്ടാൻ ...Etc.. തുടങ്ങി പ്രതാപികളായ തീയ്യ തണ്ടാൻമാരുടെ നീണ്ട നിര (തറവാടുകൾ) തീയ്യ സമുദായത്തിലുണ്ടായിരുന്നു._

ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരു കാലത്ത് നിലനിന്ന തീയ്യരുടെ ഭരണവ്യവസ്ഥയും അതിന്റെ ശക്തിയുമാണ്...

* (തെക്കൻ കേരളത്തിൽ തെങ്ങ്കയറ്റം നടത്തുന്ന സമുദായം എന്ന പേരിൽ തണ്ടാൻ സമുദായം തന്നെ നില നിക്കുന്നുണ്ട്*

എന്നാൽ വടക്കൻ കേരളത്തിലെ തണ്ടാൻ എന്നത് സ്ഥാനപ്പേർ എന്ന നിലയിൽ തീയ്യ സമുദായത്തിലെ പ്രമുഖ കുടുംബങ്ങൾക്ക് മരുമക്കത്തായ പ്രകാരം പരമ്പരയായി ലഭിക്കുന്ന സ്ഥാനമാണ്.)*
©------------------------

ദിവ്യരായ കുലപൂർവ്വികരാൽ പടുത്തുയർത്തപ്പട്ടെ സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ആരായാലും , ആരുടെ പേരിൽ ആയാലും തീയ്യർ എതിർക്കുന്നതാണു.

" അനേകായിരം വർഷങളുടെ പാരമ്പര്യമുള്ള ദിവ്യരായ കുലപൂർവ്വികരാൽ സമ്പന്നവും , വയനാട്ടു കുലവന്റെ വംശപരമ്പരയുമായ തീയ്യർ , പ്രൗഢമായ സ്വന്തമായി സംസ്കാരമുള്ള എട്ടില്ലം കരുമന ജാതി. "
വെറും 100 വർഷം മാത്രം പാരമ്പര്യമുള്ള , ഗുരു ചിട്ടപ്പെടുത്തി
യ ആരാധനാ സംസ്കാരമുള്ള ഈഴവരല്ല തീയ്യർ.

60 ഓളം വർഷങ്ങളായി തീയ്യർ ഈ ചങ്ങലയിലാണു. നാം എട്ടില്ലം തീയ്യർ ചരിത്രത്തിലേക്ക് കാലെടുത്ത് വെക്കേണ്ട മുഹൂർത്തങ്ങളാണു മുന്നിൽ.

നമ്മുടെ തീരുമാനങ്ങൾ നാളെ ചരിത്രമാവും.
നമ്മുടെ കുട്ടികൾ അനുഭവിക്കേണ്ടതെന്താണെന്ന് തീരുമാനിക്കുന്നത് നമ്മുടെ ഇന്നത്തെ തീരുമാനങ്ങളാണു

" ഇന്നലെ വരെ നാം ചെയ്ത കാര്യങ്ങളാണു ഇന്നു കാണുന്ന നാം
എങ്കിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളായിരിക്കും നാളെ നാം ആരാണെന്ന് തീരുമാനിക്കുന്നത്

        സുമേഷ് അരയംപറമ്പിൽ

Comments

Popular posts from this blog

രൂക്ഷമായ കാട്ടാന ശല്യം; മലയോര കാർഷിക പ്രദേശമായ വടക്കാഞ്ചേരി മേഖലയിലെ റമ്പർ കർഷകർ പ്രതിസന്ധിയിൽ .

99 ലെ വെള്ള പൊക്കം

ഉത്രാളിക്കാവ്