Posts

Showing posts from July, 2018

99 ലെ വെള്ള പൊക്കം

Image
99ലെ മഹാപ്രളയം ------------------------------ കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓര്‍മകളില്‍ ഇന്നും പെയ്തിറങ്ങാറുണ്ട്. പലര്‍ക്കും പറയാന്‍ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്. ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു. പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ചരിത്രരേഖകള്‍ പറയുന്നത്, ...

തണ്ടയാൻ

#തണ്ടയാൻ തീയ്യസമുദായത്തിലെ ആചാരക്കാരായ *◆● 'തണ്ടാൻ'●◆* (തണ്ടയാൻ) (സ്ഥാനപേര്) തീയ്യസമുദായത്തിലെ പ്രമാണി ,അധികാരി, ന്യായാധിപൻ എന്നൊക്കെയാണ് തണ്ടാൻ അറിയപ്പെടുന്നത്. സാ...

Family history of Arayamparampil

Image
#അരയംപറമ്പിൽ അരയം പറമ്പിൽ | ഈഴവ or തിയ്യ  സമുദായത്തിൽ പെട്ട അതിപുരാതന തറവാട് | ആസ്ഥാനം: തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്ത് വലപ്പാട് പഴയ ബ്രിട്ടീഷ് മലബാറിൽപ്പെട്ട ചാവക്കാട് താലൂക്കിലെ (ഇന്നത്തെ തൃശൂർ ജില്ല ) അതിപ്രശസ്തമായ ഒരു തീയ്യ കുടുംബംമാണ്  അരയംപറമ്പിൽ തറവാട് അരയംപറമ്പിൽ തറവാടിന്റെ ചരിത്രം മലബാർ തീയ്യ ചരിത്രത്തിലെ സുവർണ ഏടുകളിൽ ഒന്നാണ് . വളരെ പുരാതനവും നിരവധി അംഗങ്ങളും ഉള്ള ഈ കുടുംബം സൗന്ദര്യം ,ഉന്നതവിദ്യാഭ്യാസം ,ലക്ഷ്മീകടാക്ഷം ,സമൂഹത്തിലെ ആദരണീയ സ്ഥാനമാനങ്ങൾ എന്നിവ കൊണ്ട് പുരാതനകാലം മുതലേ അനുഗ്രഹീതമായ ഒരു തീയ്യ കുടുംബമാണ്. ഈ പ്രദേശത്തെ മാറ്റ് ഈഴവരിൽ നിന്നും വിഭിന്നമായി സൈനീക സേവനമായിരുന്നു അരയംപറമ്പിൽ കുടുംബത്തിന് കുല തൊഴിൽ. പലരും ദേശ സ്നേഹികളായ വീര യോദ്ധാക്കളായിരുന്നു. കോഴിക്കോട്ടെയും ,കണ്ണൂരെയും ,മലപ്പുറത്തെയും ,തൃശ്ശൂരിലെയും പ്രശസ്തമായ പല തീയ്യ കുടുംബങ്ങളുമായും രക്തബന്ധവും വൈവാഹിക ബന്ധവുമുള്ള  കുടുംബമാണ് അരയംപറമ്പിൽ തറവാട്ടു കാർ സാമൂതിരിമാരിൽ നിന്നും തണ്ടയാൻ സ്ഥാനം ലഭിച്ചിട്ടുള്ള ചുരുക്കം ചില തീയ്യ തറവാടുകളിൽ ഒന്നാണ് അരയംപറമ്പിൽ തറവാട് പല ...

അരയംപറമ്പിൽ കുടുംബ ചരിത്രം.

Image
#അരയംപറമ്പിൽ അരയം പറമ്പിൽ | ഈഴവ or തിയ്യ  സമുദായത്തിൽ പെട്ട അതിപുരാതന തറവാട് | ആസ്ഥാനം: തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്ത് വലപ്പാട് പഴയ ബ്രിട്ടീഷ് മലബാറിൽപ്പെട്ട ചാവക്കാട് താലൂക്കിലെ (ഇന്നത്തെ തൃശൂർ ജില്ല ) അതിപ്രശസ്തമായ ഒരു തീയ്യ കുടുംബംമാണ്  അരയംപറമ്പിൽ തറവാട് അരയംപറമ്പിൽ തറവാടിന്റെ ചരിത്രം മലബാർ തീയ്യ ചരിത്രത്തിലെ സുവർണ ഏടുകളിൽ ഒന്നാണ് . വളരെ പുരാതനവും നിരവധി അംഗങ്ങളും ഉള്ള ഈ കുടുംബം സൗന്ദര്യം ,ഉന്നതവിദ്യാഭ്യാസം ,ലക്ഷ്മീകടാക്ഷം ,സമൂഹത്തിലെ ആദരണീയ സ്ഥാനമാനങ്ങൾ എന്നിവ കൊണ്ട് പുരാതനകാലം മുതലേ അനുഗ്രഹീതമായ ഒരു തീയ്യ കുടുംബമാണ്. കോഴിക്കോട്ടെയും ,കണ്ണൂരെയും ,മലപ്പുറത്തെയും ,തൃശ്ശൂരിലെയും പ്രശസ്തമായ പല തീയ്യ കുടുംബങ്ങളുമായും രക്തബന്ധം ഉള്ള കുടുംബമാണ് അരയംപറമ്പിൽ തറവാട്ടു കാർ സാമൂതിരിമാരിൽ നിന്നും തണ്ടയാൻ സ്ഥാനം ലഭിച്ചിട്ടുള്ള ചുരുക്കം ചില തീയ്യ തറവാടുകളിൽ ഒന്നാണ് അരയംപറമ്പിൽ തറവാട് പല ദേശങ്ങളുടെയും അംശം അധികാരികൾ കൂടി ആയിരുന്നു അരയംപറമ്പിൽ വീട്ടുകാർ (ഇന്നത്തെ വില്ലേജ് ഓഫീസർ) സാമൂഹിക പരിഷ്കർത്തവായിരുന്ന ശ്രീ നാരായണ ഗുരു ദേവനുമയി അടുത്ത ബന്ധമാണ് അന്നത്തെ ...