Posts

രൂക്ഷമായ കാട്ടാന ശല്യം; മലയോര കാർഷിക പ്രദേശമായ വടക്കാഞ്ചേരി മേഖലയിലെ റമ്പർ കർഷകർ പ്രതിസന്ധിയിൽ .

Image
കുതിരാൻ തുരങ്ക പാത യാഥാർത്ഥ്യമായതോടെ വാഴാനി വനമേഖലയിലേക്ക് കടന്ന കാട്ടാന കൂട്ടങ്ങൾ മച്ചാട്, വടക്കാഞ്ചേരി വനം റേഞ്ചുകൾക്ക് കീഴിൽ വരുന്ന ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മിക്കപ്പോഴും രാത്രിയിലോ പുലർച്ചയോട് കൂടിയ സമയത്തോ ആണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്നത്. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം മൂലം മേഖലയിൽ മറ്റു കൃഷികൾ ഒഴിവാക്കി കൂടുതൽ പേരും റബ്ബർ കൃഷിയാണ് അവലംബിച്ചു വരുന്നത് . എന്നാൽ കഴിഞ്ഞ ഒരു വർഷമായുള്ള കാട്ടാന ആക്രമണത്തെ തുടർന്ന് പല റബ്ബർ തോട്ടങ്ങളിലും ടാപ്പിംഗ് തൊഴിലാളികൾ പണി നിർത്തി പോവുകയാണെന്ന് കർഷകനും x സർവീസ് മേന്നു മായ ശ്രീ.തിരുമേനി ഇന്ന് തന്റെ ചേപ്പലക്കോടുള്ള പുരയിടത്തിലെ റമ്പർ തോട്ടത്തിൽ വെച്ച് പറഞ്ഞു. ആന പേടി മൂലം ടാപ്പിംഗ് തൊഴിലാളികളെ കിട്ടാത്തതിനാൽപകുതിയിലേറെ റബ്ബർ മരങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാന ശല്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ക...

ഖത്തർ ഫുട്ബോൾ ലോകകപ്പ് സ്പെഷ്യൽ

Image
Image
നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് നിർമ്മിക്കപ്പെട്ട മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ്. പേരാർ എന്നു പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന മലയാളത്തിന്റെ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്താണ് കുലശേഖരനെല്ലൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് നെടുമ്പുര മഹാദേവക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നുണ്ടങ്കിലും ഇവിടെ കുലശേഖരത്തപ്പന്റെ പ്രതിഷ്ഠ നടത്തിയത് ഖരമഹർഷിയാണാന്നാണ് മറ്റൊരു ഐതിഹ്യം. മൈസൂർ സുൽത്താന്റെ പടയോട്ടക്കാലത്തെ അതിജീവിച്ച മഹാക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണിത്. അധികം ചരിത്രത്താളുകളിൽ ഇടം നേടാൻ നെടുമ്പുര കുലശേഖരനെല്ലൂർ മഹാ ശിവ ക്ഷേത്രത്തിനായിട്ടില്ല. എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടുത്തെ കിഴക്കേ ക്ഷേത്രക്കുളം വൃത്തിയാക്കാനായി വെള്ളം വറ്റിക്കുകയും കുളത്തിലെ വള്ളം താഴ്ന്നു വന്നപ്പോൾ കുളത്തി...

ഉത്രാളിക്കാവ്

Image
[#ഉത്രാളിക്കാവ് ] ➖➖➖➖➖➖➖➖       തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. #ഐതിഹ്യം.     കേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളുടേയും ഉൽ‌പ്പത്തിയായി പറഞ്ഞുകേൾക്കുന്ന കഥകൾക്കു സമാനമാണു് രുധിരമഹാകാളികാവു ക്ഷേത്രത്തിന്റേതും. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ. അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽനിന്നും ഭൂമിയിൽ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണു് രുധിരമഹാകാളി എന്നത്രേ സ്ഥലവാസികൾ കേട്ടറിയുന്ന ഐതിഹ്യം. പിൽക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ വിഗ്രഹശിലയിൽ പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു ചെറുമി അരിവാളിനു മൂർച്ചകൂട്ടുന്നതിനിടയിൽ അതിൽ നിന്നും രക്തം വരുന്നതായി കണ്ടു, പ്രശ്നം വച്ചു നോക്കിയവർക്ക് ശിലയിലെ ദേവീസാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടർന്നു് യഥാചാരവിധിക...

ഒരു യുദ്ധം അനിവാര്യമോ?

Image
#വിണ്ടുംഒരുഭീകരാക്രമണം . ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള വീഡിയോ പുറത്ത് വന്നു കഴിഞ്ഞു .വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വർഗ്ഗത്തിലെ 72 so called ഹൂറികളേയും ,  മദ്യ പുഴകളേയും  സ്വപ്നം കണ്ടു സ്വയം ചാവാൻ ഒരുങ്ങി വരുന്ന ചാവേർ ഭീകരനെ അവൻ ലക്ഷ്യം കാണും മുൻപേ തടയാൻ നമ്മുക്ക് കഴിഞ്ഞില്ല എന്നത് നമ്മുടെ ഭാഗത്ത് വന്ന പിഴ തന്നെ. എന്നാൽ  ഇത് പോലെ ചാവാൻ ഇറങ്ങി തിരിച്ചവരെ കാശ്മിരിന്റെ ഭൂപ്രകൃതി കൂടി കണക്കിലെടുത്താൽ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .ഭൂപ്രകൃതി തുലോം വ്യത്യസ്ഥമാണ് . നമ്മുക്ക് നഷ്ടപ്പെട്ടത് 40 - ൽ പരം സൈനികരേയാണ് .ഈ പ്രശ്നം സർക്കാർ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യും എന്ന പ്രതീക്ഷയിലാണ് നമ്മളേ പോലുള്ള സാധാരണ  ജനങ്ങൾ. ഭരണാധികാരികളുടെ  governess പുറത്ത് വരേണ്ടത് ഇത് പോലുള്ള സന്ദർഭങ്ങളിലാണ്. ആവേശത്തിന്റെ പുറത്ത് പലരും ആവശ്യപ്പെടുന്നത് പോലെ ശക്തമായ ഒരു തിരിച്ചടി ഈ അവസരത്തിൽ നൽകിയാൽ അത് ഒരു യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം. രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ അവസരത്തിൽ ജനങ്ങൾക്ക് മേൽ ഒരു യുദ്ധകെടുതി സർക്കാർ കെട്ടി വയ്ക്കുന്നത്...

വ്രതാനുഷ്ഠാനം എങ്ങിനെ?

Image
  ശബരി മലയിൽ വ്രതനിഷഠയോടെ വേണം ദര്ശനം നടത്താന്.  കന്നി അയ്യപ്പന്മാര് മുതല് ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്ശനം. വൃശ്ചികം ഒന്നുമുതല് ശബരിമല തീര്ഥാടനകാലം ആരംഭിക്കുകയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും സ്വാമി അയ്യപ്പനെ കാണാന്, അയ്യപ്പനായി ഭക്തജനങ്ങള് പതിനെട്ടാംപടി ചവിട്ടുന്നു. മണ്ഡലകാല വ്രതാനുഷ്ഠാനത്ത ിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങള ും ചിലരുടെയൊക്കെ മനസ്സില് ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? എന്നതാണ് പ്രധാനമായും മനസ്സില് ഉണ്ടാകുന്ന ചോദ്യം. മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന് പോകുന്നത്. മാലയിട്ടു 41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്. ശബരിമല തീര്ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില് പ്രധാനം ബ്രഹ്മച്ചര്യമാണ്. *സ്മരണം കീര്ത്തനം കേളിഃ* *പ്രേക്ഷണം ഗുഹ്യഭാഷണ...

ഏകീകൃത സിവിൽകോഡ്

Image
ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു. സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്ന് മതേതരത്വ വാദികൾ ആവശ്യപ്പെടുന്നത്.