Posts

Showing posts from February, 2019

ഒരു യുദ്ധം അനിവാര്യമോ?

Image
#വിണ്ടുംഒരുഭീകരാക്രമണം . ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള വീഡിയോ പുറത്ത് വന്നു കഴിഞ്ഞു .വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വർഗ്ഗത്തിലെ 72 so called ഹൂറികളേയും ,  മദ്യ പുഴകളേയും  സ്വപ്നം കണ്ടു സ്വയം ചാവാൻ ഒരുങ്ങി വരുന്ന ചാവേർ ഭീകരനെ അവൻ ലക്ഷ്യം കാണും മുൻപേ തടയാൻ നമ്മുക്ക് കഴിഞ്ഞില്ല എന്നത് നമ്മുടെ ഭാഗത്ത് വന്ന പിഴ തന്നെ. എന്നാൽ  ഇത് പോലെ ചാവാൻ ഇറങ്ങി തിരിച്ചവരെ കാശ്മിരിന്റെ ഭൂപ്രകൃതി കൂടി കണക്കിലെടുത്താൽ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .ഭൂപ്രകൃതി തുലോം വ്യത്യസ്ഥമാണ് . നമ്മുക്ക് നഷ്ടപ്പെട്ടത് 40 - ൽ പരം സൈനികരേയാണ് .ഈ പ്രശ്നം സർക്കാർ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യും എന്ന പ്രതീക്ഷയിലാണ് നമ്മളേ പോലുള്ള സാധാരണ  ജനങ്ങൾ. ഭരണാധികാരികളുടെ  governess പുറത്ത് വരേണ്ടത് ഇത് പോലുള്ള സന്ദർഭങ്ങളിലാണ്. ആവേശത്തിന്റെ പുറത്ത് പലരും ആവശ്യപ്പെടുന്നത് പോലെ ശക്തമായ ഒരു തിരിച്ചടി ഈ അവസരത്തിൽ നൽകിയാൽ അത് ഒരു യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം. രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ അവസരത്തിൽ ജനങ്ങൾക്ക് മേൽ ഒരു യുദ്ധകെടുതി സർക്കാർ കെട്ടി വയ്ക്കുന്നത്...