ELCB

വീടുകളിലും മറ്റും വയറിംഗ് നടത്തുമ്പോൾ ഒരു അനാവശ്യ ഉപകരണം എന്ന് കണക്കാക്കി പലരും ELCB (എർത്ത് ലീക്കേജ് സർക്കീട്ട് ബ്രേക്കർ) അഥവാ RCCB ( റസിഡ്വൽ കറന്റ് സർക്കീട്ട് ബ്രേക്കർ) ഒഴിവാക്കുന്നതോ പിന്നേയ്ക്ക് മാറ്റി വയ്ക്കുന്നതോ ആയി കാണാറുണ്ട്. ചില ഇലക്ട്രീഷ്യന്മാരാകട്ടെ എപ്പോഴും 'ട്രിപ്പ് ' ആയി ഇതൊരു വയ്യാവേലി ആകുന്നതിന്റെ ഉദാഹരങ്ങളൊക്കെ ചൂണ്ടിക്കാണിച്ച് പിൻതിരിപ്പിക്കാൻ ശ്രമിച്ചു എന്നും വരാം. . ELCB യെക്കുറിച്ച് ചില വിവരങ്ങൾ: 10 മില്ലി ആമ്പിയർ കറന്റ് നമ്മുടെ ശരീരത്തിലൂടെ കടന്ന് പോകുമ്പോൾ തന്നെ നമുക്ക് വൈദ്യുതിയുടെ സാന്നിദ്ധ്യം അറിയാനാകും. ശരീരത്തിലൂടെ കടന്നു പോകുന്ന കറന്റിന്റെ തീവ്രതയും എത്ര നേരം അത് കടന്നു പോകുന്നു എന്നതും ഏത് അവയവങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്നുമെല്ലാമാണ് വൈദ്യുതാഘാതം മരണകാരണമാകുമോ എന്ന് നിശ്ചയിക്കുന്ന ഘടകങ്ങൾ. വൈദ്യുതി കടന്നു പോകുമ്പോൾ പേശികൾക്കുണ്ടാകുന്ന സങ്കോചവും അതോടനുബന്ധിച്ചുള്ള റീഫ്ലക്സ് പവർത്തനവുമാണ് ഷോക്ക് ആയി അന...